അഡീഷണല്‍ എജിയെ മാറ്റരുതെന്ന റവന്യുമന്ത്രിയുടെ ആവശ്യത്തെ തള്ളി എജി

e chandrasekharan

തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷനല്‍ എജിയെ മാറ്റരുതെന്ന റവന്യുമന്ത്രിയുടെ ആവശ്യത്തെ തള്ളി എജി. കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണി തന്നെ ഹാജരാകുമെന്നും കേസ് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എജി പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം അഭിഭാഷകനെ മാറ്റുന്നത് പരിഗണിക്കും എന്നും, കേസ് ആരെ ഏല്‍പ്പിക്കണമെന്നത് എജിയുടെ വിവേചനാധികാരമാണെന്നും വ്യക്തമാക്കി.റവന്യു ആരുടേയും തറവാട്ട് സ്വത്തല്ല .സർക്കാരിന്റെ താൽപ്പര്യമാണ് പ്രധാനമെന്നും എജി വ്യക്തമാക്കി.
സംസ്ഥാന താല്‍പ്പര്യം സംരക്ഷിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകും എന്നും എജി പറഞ്ഞു.മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റ കേസ് റവന്യു കേസുകൾ സാധാരണ കൈകാര്യം ചെയ്യാറുള്ള അഡീഷ്ണൽ എജി രജ്ഞിത് തമ്പാന്റ ഓഫീസിൽ നിന്നു മാറ്റി സ്റ്റേറ്റ് അറ്റോർണിക്ക് കൈമാറിയെന്ന വാർത്തയാണ് വിവാദമായത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top