മരട് ഫ്‌ളാറ്റ് അഴിമതി ; കെഎ ദേവസിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് എജി

മരട് ഫ്‌ളാറ്റ് അഴിമതി കേസില്‍ സിപിഐഎം നേതാവും, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിയെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജനറിലിന്റെ ഓഫീസ് നിയമോപദേശം നല്‍കി. ദേവസിയെ പ്രതിചേര്‍ക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും എജി സര്‍ക്കാരിനെ ധരിപ്പിച്ചു. കെഎ ദേവസിയെ രക്ഷിക്കാന്‍ സിപിഐഎം ഉന്നതര്‍ ഇടപ്പെട്ടു എന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.
ദേവസിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം. കെഎ ദേവസി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഫ്‌ളാറ്റ് നിര്‍മാതക്കള്‍ക്ക് വഴിവിട്ട സഹായം ചെയ്ത് നല്‍കിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥാനായ ജോസി ചെറിയാനെ സ്ഥലം മാറ്റിയിരുന്നു. ദേവസിയെ രക്ഷിക്കാനാണ് ജോസി ചെറിയാനെ സ്ഥലം മാറ്റിയതെന്ന ആരോപണം ഉയരുന്നതിനിടെയാണ് ദേവസിക്ക് അനുകൂലമായി എജി നിയമോപദേശം നല്‍കിയിരിക്കുന്നത്. ദേവസി കേസില്‍ പ്രതിയായാല്‍ സിപിഐഎം പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് ഉന്നത നേതാക്കള്‍ ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
കെഎ ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് വിവാദ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മാണ അനുമതി ലഭിച്ചത്. ദേവസിക്ക് മരട് ഫ്‌ളാറ്റ് അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ദേവസിയെ ചോദ്യം ചെയ്യാനും, ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കാനും അന്വേഷണ സംഘം സര്‍ക്കാര്‍ അനുമതി തേടിയത്.
Story Highlights- MARADU flat scam, AG, KA Devasi, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here