‘അന്നു രാത്രി ഞങ്ങൾ പ്രതിജ്ഞയെടുത്തു, ക്യാൻസറിന് ചെറുത്ത് തോൽപ്പിക്കുമെന്ന് ‘ : മഞ്ജു വാര്യർ

തന്റെ അമ്മയ്ക്ക് ക്യാൻസർ ബാധിച്ച നാളുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യർ. തലസ്ഥാനത്ത് നടന്ന ക്യാൻസർ ബോധവത്ക്കരണ ക്യാമ്പിൽ വച്ചായിരുന്നു മഞ്ജു തന്റെ അനുഭവകഥ തുറന്നു പറഞ്ഞത്.
തന്റെ അമ്മയുടെ മുടി കൊഴിഞ്ഞ ദിവസമാണ് താനും അച്ഛനും ഏറെ വിഷമിച്ചത്. എന്നാൽ അമ്മയ്ക്ക് ധൈര്യം പകരാൻ തങ്ങൾ പതറാതെ പിടിച്ചുനിൽക്കുകയായിരുന്നുവെന്ന് മഞ്ജു പറയുന്നു. ‘അന്നു രാത്രി ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച് ഒരു പ്രതിജ്ഞയെടുത്തു. അർബുദത്തെ നമ്മൾ ചെറുത്തു തോൽപിക്കും.’ മഞ്ജുവിന്റെ വാക്കുകൾ.
ഇന്നിപ്പോൾ പതിനേഴ് വർഷം പിന്നിട്ടു. പഴയതിനേക്കാൾ ഊർജ്വസ്വലയാണ് തന്റെ അമ്മയിപ്പോൾ എന്ന് മഞ്ജു പറയുന്നു. നാലു വർഷം മുമ്പ് അച്ഛനു കാൻസർ വന്നപ്പോഴും പതറിയില്ലെന്നും, നാളെ തനിക്കു വന്നാലും (വരാതിരിക്കട്ടെ) തളരില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു. കാരണം അനുഭവങ്ങൾ അത്രയേറെ ആത്മവിശ്വാസം തനിക്ക് തന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
manju warrier about cancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here