പതിനാറുകാരന് പോലീസിന്റെ ക്രൂര മർദ്ദനം; കഴുത്തിലെ എല്ലിനും എടുപ്പെല്ലിനും ചതവ്

12 year old manhandled alleging homosexual police cruel attack against 16 year old calicut boy group who killed rape case accused caught kannur CPM worker attacked sessions court bail to valayar rape case accused canclled by HC, valayar rape case

പതിനാറുകാരന് പോലീസിന്റെ ക്രൂര മർദ്ദനം. കോഴിക്കോട് എരഞ്ഞിപാലത്തെ ലേഡീസ് ഹോസ്റ്റലിന് സമീപമാണ് സംഭവം.

ലേഡീസ് ഹോസ്റ്റലിന് സമീപം ഇരുട്ടത്ത് ആളനക്കം കണ്ട വിദ്യാർത്ഥിയുടെ അച്ഛൻ വീട്ടിൽ നിന്ന് ആരാണതെന്ന് വിളിച്ച് ചോദിക്കുകയായിരുന്നു. മറുപടിയൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥിയും പിതാവും അവിടേക്ക് നടന്നെത്തുകയും ചോദ്യം ആവർത്തിക്കുകയും ചെയ്തു. എന്നാൽ കണ്ടിട്ട് മനസ്സിലായില്ലെ എന്ന് കയർത്തുകൊണ്ട് എസ്‌ഐ വിദ്യാർത്ഥിയെയും പിതാവിനെയും മർദ്ദിക്കുകയായിരുന്നു. ശേഷം വിദ്യാർത്ഥിയെ വലിച്ച് പോലീസ് ജീപ്പിലേക്ക് ഇട്ടു. തുടർന്ന് സമീപവാസികൾ ഇടപെട്ടതിനെ തുടർന്ന് കുട്ടിയെ അവിടെ ഇറക്കിവിട്ട് എസ്‌ഐ ജീപ്പെടുത്ത് പോകുകയായിരുന്നു.

മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കഴുത്തിലെ എല്ലിനും, എടുപ്പെല്ലിനും ചതവുണ്ട്. സംഭവത്തിൽ യുവാവിന്റെ മാതാപിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ചൈല്ഡ് ലൈൻ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, മെഡിക്കൽ കോളേജ് എസ്‌ഐ ഹബീബുള്ളയ്‌ക്കെതിരെ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. പരാതിയുമായി എത്തിയ വിദ്യാർത്ഥിയുടെ സഹോദരനെ നിരന്തരം ഭീഷണപ്പെടുത്തുന്നുണ്ടെന്നും ആരോപണമുണ്ട്.

police cruel attack against 16 year old calicut boy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top