സൗദിയിലെ നിയോം മെഗാസിറ്റി; ലോക വിപണിയിൽ ലഭ്യമായ എന്തും ഇവിടെ ലഭ്യമാകും

സൗദിയിൽ പുതിയ മെഗാസിറ്റി വരുന്നു. സൗദിയിൽ വരാനിരിക്കുന്ന നിയോം മെഗാ സിറ്റിയിൽ ലോകത്തെ മറ്റു നഗരങ്ങളിൽ ലഭ്യമായ ഏതാണ്ട് എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്ന് സൗദി കിരീടാവകാശി പറഞ്ഞു. എന്നാൽ മദ്യത്തിനുള്ള നിരോധനം ഉൾപ്പെടെ രാജ്യത്തിൻറെ അടിസ്ഥാന നിയമങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് ചെങ്കടൽ തീരത്ത് പണിയുന്ന മെഗാസിറ്റിയുടെ പ്രഖ്യാപനം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയത്. നിയോം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ് അമ്പതിനായിരം കോടി ഡോളർ ആണ്.

Saudi neom mega city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More