മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് ബാലൻ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒംപ്രകാശ് രാജ്ഭാറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് റിപ്പോർട്ട് തേടി. കുട്ടിയെ ഇടിച്ചിട്ട ശേഷം വാഹന വ്യൂഹം നിര്‍ത്താതെ പോകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കേണൽഗഞ്ച് – പരസ്പൂർ റോഡരികിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ വാഹനമിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. സംഭവ സ്ഥലത്ത് പോലീസ് എത്താനും താമസിച്ചിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News