ദേശീയ ഗാനം കേൾപ്പിക്കാൻ നമ്മൾ സ്ക്കൂളിലൊന്നും അല്ലല്ലോ??: വിദ്യാ ബാലൻ

vidya balan push man from train

സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനെതിരെ നടി വിദ്യാബാലൻ രംഗത്ത്. ഒരു പൊതു വേദിയിലാണ് വിദ്യ തന്റെ നിലപാട് അറിയിച്ചത്. സിനിമകള്‍ക്ക് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്‌കൂളിലൊന്നുമല്ലലോ. എന്നാണ് താരം ചോദിച്ചത്. വ്യക്തിപരമായി തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിന് എതിരാണ് താനെന്നും വിദ്യ വ്യക്തമാക്കി. ദേശഭക്തി അടിച്ചേല്‍പിപ്പിക്കണ്ട ഒന്നല്ല. എന്നോട് ആരും പറഞ്ഞു തരേണ്ട ആവശ്യവുമില്ല . ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നിൽക്കാറുണ്ട്- വിദ്യ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top