ഒന്നിച്ച് ചുവടുവെച്ച് മാധുരി ദീക്ഷിതും വിദ്യാ ബാലനും; വീഡിയോ വൈറൽ

ബോളിവുഡിൽ പ്രിയദർശൻ സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ഭൂല്‍ ഭുലയ്യ. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. ഭൂല്‍ ഭുലയ്യയുടെ രണ്ട് ഭാഗങ്ങളും ഇതിനോടകം തന്നെ മികച്ച വിജയമാണ് കൈവരിച്ചത്.
2007 ൽ ഇറങ്ങിയ ഭൂൽ ഭുലയ്യയിൽ ഒന്നാം ഭാഗത്തിൽ അക്ഷയ് കുമാര്‍ വിദ്യ ബാലന്‍ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോള്‍ അതില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2, 2022ലാണ് റിലീസായത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രേക്ഷകർക്ക് മുന്നിൽ എത്താനിരിക്കുകയാണ്.
Read Also: എല്‍സിയുവിന് മുമ്പ് സംഭവിച്ച കഥയുമായി ലോകേഷിന്റെ ഷോര്‍ട്ട് ഫിലിം
എന്നാൽ ഇപ്പോൾ ചിത്രത്തിലെ അമി ജെ തോമർ എന്ന ഗാനത്തിന് ചുവടുവെക്കുന്ന വിദ്യാബാലന്റെയും മാധുരി ദീക്ഷിത്തിന്റെയും ഒരു പെർഫോമൻസ് വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിദ്യാ ബാലൻ മഞ്ജുളികയായെത്തിയ ഭൂല്‍ ഭുലയ്യ ഒന്നാം ഭാഗത്തിലെ ‘മേരെ ദോലന’യുടെ യഥാർത്ഥ ട്രാക്കിൻ്റെ പുനർരൂപകൽപ്പനയിലാണ് ഇരുവരും ഒരുമിച്ച് ചുവടുവെക്കുന്നത്. ‘മേരെ ദോലന’ ഏറെക്കുറെ എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ ഗാനമായിരിക്കും. 13 വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനത്തിനാണ് ഇരുവരും ഇപ്പോൾ ചുവടുവെച്ചിരിക്കുന്നത്. ഒരു ക്‌ളാസിക്ക് ഡാൻസറുടെ വേഷത്തിലാണ് വിദ്യാബാലൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മാധുരിയാകട്ടെ ഒരു കഥക് നർത്തകിയുടെ വേഷത്തിലും. പാട്ടിന്റെ ചിത്രീകരണവേളയിൽ നിന്നും പകർത്തിയ ഈ വീഡിയോ എന്തിരുന്നാലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ആമി ജെ തോമർ 3.0 എന്നപേരിലാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രീതം സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.കളര്‍ഫുള്ളായ ഒരു കോമഡി എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റൂഹ് ബാബ എന്ന റോളില്‍ കാര്‍ത്തിക് ആര്യന്‍ വീണ്ടും എത്തുകയാണ് ചിത്രത്തില്‍. അനീസ് ബാസ്മി സംവിധാനം ചെയ്ത് ഭൂഷൺ കുമാർ നിര്‍മ്മിച്ച ഭൂൽ ഭുലയ്യ 3 ഈ വർഷം ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടി-സീരീസ് ഫിലിംസും സിനി1 സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Story Highlights : Madhuri Dixit, Vidya Balan’s face-off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here