ഒരു വര്‍ഷമായി കഠിന വ്യായാമമൊന്നുമില്ല, എങ്കിലും ഇതെന്റെ ഏറ്റവും കുറഞ്ഞ ശരീരഭാരം; രഹസ്യം പറഞ്ഞ് വിദ്യാ ബാലന്‍

താന്‍ നേരിട്ടിട്ടുള്ള ബോഡി ഷെയിമിങിനെക്കുറിച്ചും വണ്ണം കുറയ്ക്കാന്‍ താന്‍ സ്വീകരിച്ച അതി കഠിനമായ ഡയറ്റിംഗ്, വര്‍ക്ക് ഔട്ട് രീതികളെക്കുറിച്ചും അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കാറുള്ള താരമാണ് വിദ്യാ ബാലന്‍. ഭൂല്‍ ഭുലയ്യ 3 ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അഭിമുഖത്തില്‍ പങ്കെടുത്ത വിദ്യാബാലനോട് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചത് വിദ്യ വളരെയധികം ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ്. ഒടുവില്‍ ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യാ ബാലന്‍ അതിന് മറുപടി നല്‍കി. ഡയറ്റ് മാത്രം കൊണ്ടാണ് താന്‍ ഭാരം കുറച്ചതെന്നും ഒരു വര്‍ഷത്തോളമായി താന്‍ കാര്യമായി യാതൊരു വ്യായാമവും ചെയ്തിട്ടില്ലെന്നും വിദ്യ പറഞ്ഞു. (Vidya Balan On What Went Behind Her Drastic Weight Loss)
തന്റെ ശരീരത്തിന് യോജിച്ചത് എന്തെന്നും പറ്റാത്തത് എന്തെന്നും മനസിലാക്കി ഭക്ഷണം ക്രമീകരിച്ചതുകൊണ്ടാണ് തനിക്ക് ഈ രീതിയില്‍ മാറാന്‍ പറ്റിയതെന്ന് വിദ്യ പറഞ്ഞു. അമുറ ഹെല്‍ത്തിനെ സമീപിച്ചപ്പോള്‍ വിദ്യയുടേത് അമിത വണ്ണമല്ലെന്നും വീക്കമാണെന്നും അവര്‍ കണ്ടെത്തിയെന്ന് വിദ്യ പറഞ്ഞു. തനിക്ക് ചില ഭക്ഷണങ്ങള്‍ പറ്റില്ലെന്നും അത് വീക്കം വര്‍ധിപ്പിക്കുമെന്നും തിരിച്ചറിയാന്‍ വൈകി. വഴുതന, സ്പിനാഷ് ഉള്‍പ്പെടെയുള്ളവ തനിക്ക് കഴിക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. എല്ലാ പച്ചക്കറികളും നല്ലതെന്നായിരുന്നു വിശ്വസിച്ചിരുന്നത്. നമ്മുടെ ശരീരത്തിന് വേണ്ടതും വേണ്ടാത്തതും കൃത്യമായി മനസിലാക്കി ഡയറ്റ് ക്രമീകരിച്ചതോടെ തന്റെ ഭാരം കുറയാന്‍ തുടങ്ങിയെന്നും വിദ്യ പറഞ്ഞു.
Read Also: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് അനാവശ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും വിദ്യ ഓര്‍മിപ്പിച്ചു. ഒരു വ്യക്തി വണ്ണം വയ്ക്കാന്‍ നിരവധി കാര്യങ്ങളാകുമുണ്ടാകുക. നമ്മുക്ക് അത് അറിയാത്തിടത്തോളം അവരെ അനാവശ്യമായി വിധിക്കാനാകില്ല. ഒരു പക്ഷേ അവര്‍ കടന്നുപോകുന്ന വൈകാരിക അവസ്ഥയുടെ കൂടി പ്രതിഫലനമാകാം അവരുടെ അമിത ഭാരം. ശരീരത്തെ സ്‌നേഹിച്ചും സ്വന്തം ശരീരത്തില്‍ സന്തോഷവതിയുമായപ്പോഴാണ് തനിക്ക് തന്റെ ശരീരത്തില്‍ മാറ്റമുണ്ടാക്കാനായതെന്നും വിദ്യാ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Vidya Balan On What Went Behind Her Drastic Weight Loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here