ഗർഭിണിയായ യുവതിയെ പോലീസ് തൊഴിച്ചുകൊന്നു

police kicked and killed pregnant woman

ഉത്തർപ്രദേശിൽ വീട്ടിൽ മദ്യവിൽപ്പന നടത്തിയെന്നാരോപിച്ച് പൊലീസുകാർ ഗർഭിണിയെ തൊഴിച്ചുകൊന്നു. ബാരാബങ്കി ജില്ലയിലാണ് സംഭവം.

നിറവയറിൽ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് എന്ന് ആരോപിച്ചാണ് പൊലീസ് ക്രൂരമർദ്ദനം അഴിച്ചുവിട്ടത്. റെയ്ഡിന്റെ പേരിൽ രുചി റാവത്ത് എന്ന 22കാരിയുടെ വയറ്റിൽ ലാത്തികൊണ്ട് അടിക്കുകയായിരുന്നു പൊലീസുകാർ എന്ന് ഗ്രാമവാസികൾ ആരോപിച്ചു.

വ്യാജ റെയ്ഡിന്റെ പേരിൽ പൊലീസുകാർ ഗ്രാമത്തിൽ എത്തുകയായിരുന്നു. യുവതിയുടെ വയറ്റിൽ ബൂട്ടിട്ട് തൊഴിച്ചതായും പ്രദേശത്തെ സ്ത്രീ വിശദീകരിച്ചു.

police kicked and killed pregnant woman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top