ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ രക്ഷിതാക്കള്‍ തമ്മില്‍ കയ്യാങ്കളി

കൊല്ലം ട്രിനിറ്റി ലൈസിയം സ്ക്കൂളില്‍ കയ്യാങ്കളി. രക്ഷിതാക്കള്‍ ചേരി തിരിഞ്ഞ് പ്രതിഷേധിക്കുകയാണ്. സ്ക്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിളിച്ച യോഗമാണ് അലങ്കോലപ്പെട്ടത്. യോഗം പുരോഗമിക്കുന്നതിനിടെ രക്ഷിതാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു.തുടര്‍ന്ന് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. രക്ഷിതാക്കളില്‍ ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം നടത്തി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News