Advertisement

ആധാറില്ലാത്തതിന് കുട്ടിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു

October 30, 2017
Google News 1 minute Read
crime

ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിന്റെ പേരില്‍ 10 വയസുകാരന് അധ്യാപികയുടെ വക ക്രൂര മര്‍ദ്ദനം. മുട്ടിന് താഴെ മര്‍ദ്ദനമേറ്റ കുട്ടിയെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മഹാരാഷ്ട്രയിലെ ചിഞ്ച്വാഡയില്‍ പ്രവര്‍ത്തിക്കുന്ന മോര്യ ശിക്ഷാന്‍ സന്‍സ്ഥ ഹൈസ്‌കൂളില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് സംഭവം. കാലിന് മര്‍ദ്ദനമേറ്റ കുട്ടിയുടെ കാലില്‍ ആന്തരിക അണുബാധ ഉണ്ടാകുകയായിരുന്നു. അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെ സംഭവം പുറം ലോകം അറിയുന്നത്. അധ്യാപികയ്‌ക്കെതിരെ ജുവനൈല്‍ നിയമ പ്രകാരവും സെക്ഷന്‍ 324 പ്രകാരവും കേസെടുത്തിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here