കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

കമ്മ്യൂണിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം; വാഷിംഗ്ടണ്‍ പോസ്റ്റിലെ ആദ്യ പേജിലാണ് ഈ വിവരം. പി കൃഷ്ണ പിള്ള ദിനത്തില്‍ കേരളത്തില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് അംഗങ്ങള്‍ എത്തി നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇന്നത്തെ വാഷിംഗ്ടണ്‍ പോസ്റ്റിലെ മുഖ്യ വാര്‍ത്ത. ഗ്രെഗ് ജെഫിയും, വിദി ജോഷിയും നടത്തിയ റിപ്പോര്‍ട്ടാണിത്. ആരോഗ്യപരിപാലന രംഗത്തും , സാക്ഷരതയിലും കേരളം മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടിലാണ് ലേഖനം.
കാലം മായ്ക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ചുവരെഴുത്തുകളും രേഖാചിത്രങ്ങളും തോമസ് ഐസക്കുമായുള്ള അഭിമുഖ സംഭാഷണവുമടക്കം വലിയ റിപ്പോര്‍ട്ടാണ് വാഷിങ്ടണ്‍ പോസ്റ്റ് നല്‍കിയിട്ടുള്ളത്. ഉത്തര കൊറിയയിലെ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പമാണ്. ക്യൂബയില്‍ വിപ്ലവം ഒരു പുരാ വസ്തുവാണ്. ചൈന, വിയറ്റ്നാം, ലവോസ എന്നിവിടങ്ങില്‍ കമ്മ്യൂണിസം മുതലാളിത്തത്തിന് വഴിമാറിയിരിക്കുന്നു. എന്നാല്‍ കേരളത്തിലേത് ഇന്നും ജനകീയമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അമല്‍ നീരദ് ചിത്രം സിഐഎയെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
Washington post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here