Advertisement

‘മെറി ക്രിസ്മസ് ഫ്രം അറബ് ന്യൂസ്’; പ്രത്യേക ക്രിസ്മസ് പതിപ്പ് പുറത്തിറക്കി അറബ് ന്യൂസ്

December 26, 2022
Google News 5 minutes Read

ചരിത്രത്തിൽ ആദ്യമായി പ്രത്യേക ക്രിസ്മസ് പതിപ്പ് പുറത്തിറക്കി റിയാദ് ആസ്ഥാനമായുള്ള പ്രമുഖ ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ‘അറബ് ന്യൂസ്’. ഇത് ആദ്യമായാണ് ഒരു സൗദി പത്രം പ്രത്യേക ക്രിസ്മസ് പതിപ്പ് പുറത്തിറക്കുന്നത്. ഫ്രണ്ട് പേജ് മാത്രമല്ല അഞ്ച് കളർ പേജുകളിൽ ക്രിസ്മസിനെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചുമുള്ള ഫീച്ചറുകളും ലേഖനങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്.

‘മെറി ക്രിസ്മസ് ഫ്രം അറബ് ന്യൂസ്’ എന്ന ടൈറ്റിലിൽ എഡിറ്റർ-ഇൻ-ചീഫ് ഫൈസൽ ജെ അബ്ബാസ് എഴുതിയ കുറിപ്പ് ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ഇത് ഒരു പുതിയ പാരമ്പര്യമല്ലെങ്കിലും, സൗദി അറേബ്യയിൽ ഇത് ആദ്യമാണ്. ‘ബെറ്റർ ലേറ്റ് താൻ നെവർ'”- എഡിറ്റർ-ഇൻ-ചീഫ് ഫൈസൽ ജെ അബ്ബാസ് കുറിച്ചു.

“ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണിത്, മതപരമായ സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും പുതിയ യുഗത്തിന്റെ പിറവിയാണ് നമുക്ക് മുന്നിലുള്ളത്”- ഫൈസൽ ജെ അബ്ബാസ് പറയുന്നു. ‘Where to order the best Christmas meal’, ‘Christmas turkey with an Arab twist brought to you by a Saudi chef’ തുടങ്ങി ക്രിസ്മസ് ആഘോഷങ്ങളുടെ പകിട്ട് കൂട്ടാനുള്ള വഴികൾ അടങ്ങുന്ന ലേഖനങ്ങൾ നീളുന്നു.

പ്രതിസന്ധികൾ നിറഞ്ഞ ലെബനനിൽ ക്രിസ്മസ് ആഘോഷിക്കുന്നതും ഇസ്രായേലിൽ ഒരു പുതിയ തീവ്ര വലതുപക്ഷ സർക്കാർ പ്രതീക്ഷിക്കുന്നതിനാൽ ബെത്‌ലഹേമിലെ പലസ്തീനികൾ ജാഗ്രതയോടെ ആഘോഷിക്കുന്നതിനെയും കുറിച്ചുള്ള വിവരങ്ങൾ പ്രത്യേക പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ ഔദ്യോഗികമായി ക്രിസ്മസ് ആഘോഷിക്കുന്നില്ലെങ്കിലും പ്രവാസി കുടുംബങ്ങൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ ഹോട്ടലുകൾ കഫേകൾ തുടങ്ങിയവ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Story Highlights: Arab News publishes a special Christmas edition for first time in Saudi Arabia 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here