ആശിഷ് നെഹ്ര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ashish nehra resigns from international cricket

ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ നാളെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കും. നാളെ ആരംഭിക്കുന്ന ഇന്ത്യന്യൂസിലാൻഡ് ട്വന്റിട്വന്റി മത്സരത്തോടെയാണ് നെഹ്‌റ തന്റെ ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നത്.

2018ൽ ട്വന്റി ട്വന്റി ലോകകപ്പ് നടക്കാനിരിക്കെയാണ് നെഹ്‌റയുടെ പ്രഖ്യാപനം. ലോകകപ്പിലേക്ക് ജൂനിയർ കളിക്കാരെ തെരഞ്ഞെടുക്കണമെന്നായിരുന്നു നെഹ്‌റയുടെ തീരുമാനം. മുപ്പത്തിയെട്ടുകാരനായ താരം ഇന്ത്യയ്ക്കുവേണ്ടി 120 ഏകദിനങ്ങളിൽ നിന്നായി 157 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 26 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്നായി 34 വിക്കറ്റും, 17 ടെസ്റ്റിൽ നി്ന്നുമായി 44 വിക്കറ്റും നെഹ്‌റ ഇന്ത്യയ്ക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.

 

ashish Nehra resigns from international cricket

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top