ഭര്‍ത്താവിനെ കൊല്ലാന്‍ വിഷം നല്‍കി; മരിച്ചത് 13പേര്‍

കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ നവവധുവിന്റെ ശ്രമം; മരിച്ചത് 13പേര്‍. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വിഷം അടങ്ങിയ പാല്‍ ഭര്‍ത്താവ് കഴിച്ചില്ല, പകരം കുടുംബാംഗങ്ങള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിന് വഴി വച്ചത്. പിഞ്ച് കുഞ്ഞുങ്ങളടക്കമുള്ളവരാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് നവവധു ആസിയയെ പോലീസ് അറസ്റ്റ് ചെയ്തു. ആസിയ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ആസിയയുടെ സമ്മതമില്ലാതെയാണ് വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. വരനെ ആസിയ ഈ വിവരം അറിയിച്ചെങ്കിലും ആള്‍ പിന്മാറിയില്ലെന്ന് മാത്രമല്ല,  വിവാഹ ശേഷം ഇക്കാര്യം പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. വിഷം അടങ്ങിയ പാല്‍ കൊണ്ട് ഉണ്ടാക്കിയ ലസ്സി 28പേരാണ് കഴിച്ചത്. ഇതില്‍ 13പേരാണ് മരിച്ചത്. 15പേര്‍ ചികിത്സയിലാണ്. ആസിയ തന്നെയാണ് പോലീസിനോട് കുറ്റം ഏറ്റ് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top