രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സന്ധിയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ബൈസന്‍ താഴ്വരയില്‍ ഉറ്റവരുടെ മുന്നില്‍ വച്ചു പാക് ഭീകരരുടെ വെടിയേറ്റു മരിച്ചു വീണത്. പാക് ഭീകര വാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. ഭീകരവാദികളെ പിന്തുണക്കുന്ന പാകിസ്തനെ ഒറ്റപ്പെടുത്താനുള്ള രാജ്യത്തിന്റ ശ്രമങ്ങള്‍ തുടരുകയാണ്. ( one month of pahalgam terror attack| operation sindoor)
ഏപ്രില്‍ 22ന് മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്‌വര കുടുംബത്തോടൊപ്പം ആസ്വദിക്കുകയായിരുന്ന 100 കണക്കിന് വിനോദ സഞ്ചരികള്‍ക്കിടയിലേക്കാണ് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും കയ്യില്‍ തോക്കുകള്‍ ഏന്തിയ ആ കൊടും ഭീകരര്‍ എത്തിയത്. പുരുഷന്‍ മരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
Read Also: അനൂസ് റോഷനെവിടെ?; രണ്ടുപേർ അറസ്റ്റിൽ, തട്ടികൊണ്ടുപോയ സംഘം കർണാടകയിലേക്ക് കടന്നെന്ന് സൂചന
ആക്രമണത്തിന് പിന്നില്‍ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകള്‍ മണിക്കൂറുകള്‍ക്കകം വ്യക്തമായി. ലഷ്‌കര്‍ ഇ തോയ്ബയുടെ ഉപസംഘടന ടി ആര്‍ എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരര്‍ക്കുവേണ്ടി കാടും നാടും സുരക്ഷാസേന തെരച്ചില്‍ നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട യോഗങ്ങള്‍ നടത്തി. ഒടുവില്‍ പതിഞ്ചാം നാള്‍ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. കണ്‍മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സാധുസ്ത്രീകള്‍ക്കായി അതിന് ഓപ്പറേഷന്‍ സിന്ദൂറെന്ന് പേരുനല്‍കി. പാക് മണ്ണിലെ എണ്ണം പറഞ്ഞ 9 ഭീകരതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. 100 ലേറെ ഭീകരരെ കാലപുരിക്കയച്ചു.
ഭീകരര്‍ക്കായി പകരം ചോദിക്കാന്‍ ഇറങ്ങിയ പാക് പട്ടാളം അതിര്‍ത്തിയിലെ പാവങ്ങളുടെ വീടുകള്‍ക്ക് നേരെ ഷെല്‍ ആക്രമണം നടത്തി. പിന്നീടുള്ള മണിക്കൂറുകള്‍ പാക് സൈന്യം ഇന്ത്യയുടെ പ്രതിരോധവും ആക്രമണവും കണ്ടു ഭയന്ന് വിറച്ചു. ലാഹോറിന്റെയും റാവല്‍ പിണ്ടിയുടെയും, ഇസ്ലാമ ബാദിന്റെയും ആകാശത്ത് ഇന്ത്യയുടെ ആയുധങ്ങള്‍ തീമഴയായി. ആണവ ഭീഷണിയടക്കമുള്ള പത്തികള്‍ മടക്കിയ പാക് പട്ടാളം ഒടുവില്‍ ഇന്ത്യക്ക് മുന്നില്‍ വെടി നിര്‍ത്തലിനായി അപേക്ഷിച്ചു. ജലവും രക്തവും ഒന്നിച്ചോഴുകില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതൊരു ഇടവേള മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരുകയാണ് ഇന്ത്യ.
Story Highlights : one month of pahalgam terror attack| operation sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here