അനൂസ് റോഷനെവിടെ?; രണ്ടുപേർ അറസ്റ്റിൽ, തട്ടികൊണ്ടുപോയ സംഘം കർണാടകയിലേക്ക് കടന്നെന്ന് സൂചന

കോഴിക്കോട് കൊടുവള്ളി സ്വദേശി അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്‍വാൻ, അനസ് എന്നിവരാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.നേരത്തെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശികളായ രണ്ടു പേരെയാണ് അറസ്റ്റു ചെയ്തത്.
തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയാണ്.
വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസിനെ തട്ടിക്കൊണ്ടുപോയത്.
Story Highlights : Two arrested in Anus Roshan missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here