Advertisement

പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ

May 13, 2024
Google News 1 minute Read
bride domestic violence father response

കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിൻറെ ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ അച്ഛൻ. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. കഴുത്തിൽ കേബിൾ കുരുക്കി മകളെ കൊല്ലാൻ ശ്രമിച്ചന്നും പിതാവ് ഹരിദാസ് 24 നോട് പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് ഭർത്താവ് രാഹുലിനെതിരെ കേസെടുത്തു.

ഇന്നലെ വരന്റെ വീട്ടിലെ സൽക്കാരത്തിന് യുവതിയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മർദ്ദന വിവരമറിയിരുന്നത്. സംശയ രോഗത്തെ തുടർന്നാണ് മർദ്ദനം എന്ന് പൊലീസ് പറയുമ്പോഴും, സ്ത്രീധനം നൽകാത്തതിലെ വൈരാഗ്യമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മകൾ നേരിട്ടത് ക്രൂരമർദ്ദനമാണെന്ന് പിതാവ് ഹരിദാസ് പറഞ്ഞു. കുടുംബത്തിൻ്റെ പരാതിയിൽ പന്തീരാങ്കാവ് സ്വദേശി രാഹുലിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. ഭർത്തൃവീട്ടിൽ നിന്ന് യുവതിയെ പറവൂരിലെ സ്വന്തം വീട്ടിൽ തിരികെയെത്തിച്ചു.

Story Highlights: bride domestic violence father response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here