കാറിടിച്ച് പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

accident student died in accident patient died due to lack of treatment accident at adoor MC road

ബസ് കാത്തുനിൽക്കെ കാറിടിച്ച് പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കരിവേടകം ആലുങ്കലിലെ മാർട്ടിൻ മിനി എന്നിവരുടെ മകളും ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായിരുന്ന ആൽഫി മാർട്ടിനാണ് (17) കഴിഞ്ഞ ദിവസം സന്ധ്യയോടെ മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയിൽ ബസ് കയറാൻ കാത്തുനിൽക്കുകയായിരുന്ന ആൽഫി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്കുപരുക്കേറ്റ ആൽഫി കഴിഞ്ഞ ദിവസം വരെ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.

 

student died in accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top