യുഡിഎഫ് നേതാക്കൾ സ്വർണക്കടത്ത് പ്രതിക്കൊപ്പം; ചിത്രം പുറത്ത്

UDF leaders with gold smuggler

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കൾ ഇരിക്കുന്ന ചിത്രം പുറത്ത്.

അബുവിനൊപ്പം കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധീഖും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസും നിൽക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ദുബായ്‌യിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചാണ് ഈ ഫോട്ടോകൾ എടുത്തിരിക്കുന്നത്.

അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്നാണ് ടി സിദ്ദിഖിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കാലത്ത് ദുബായിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാകാമെന്നും സിദ്ദിഖ് പറഞ്ഞു.

 

UDF leaders with gold smuggler

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top