ഹിന്ദു തീവ്രവാദമുണ്ട്: കമല്‍ഹാസന്‍

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന് മറുപടിയായാണ് കമലിന്റെ നിലപാട്. ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലൂടെയാണ് നിലപാടുമായി കമല്‍ രംഗത്ത് എത്തിയത്. ഹിന്ദു തീവ്രവാദ ശക്തികലെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും പംക്തിയില്‍ ഉണ്ട്. യുക്തി കൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ ആയുധം കൊണ്ടാണ് മറുപടി പറയുന്നത്. ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണെന്നും കമല്‍ എഴുതിയിട്ടുണ്ട്.
kamal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News