ചങ്ക് ടുവില്‍ മിയ ഖലീഫ എത്തുമോ? മിയ തന്നെ പറയും

mia khaleefa

പോണ്‍ താരം മിയ ഖലീഫ മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ കുറേ ദിവസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന വിശദീകരണവുമായി മിയ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മിയയുടെ പ്രതികരണം. ഇന്ത്യയിലേക്ക് താന്‍ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചങ്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് മിയ എത്തുക എന്ന തരത്തിലാണ് വാര്‍ത്തകള്‍ പരന്നത്. കാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും. താരത്തിന് ഒരു പാട്ടും ചിത്രത്തിലുണ്ടാകുമെന്ന് ഒമര്‍ പറഞ്ഞു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇപ്പോള്‍ മിയ തന്നെ രംഗത്ത് വന്നതോടെ ഈ വാര്‍ത്തയുടെ കാര്യത്തില്‍ ‘ഔദ്യോഗിക വിശദീകണം’ ആയി.


mia khaleefa

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top