ചൈനീസ് സൈന്യത്തോട് യുദ്ധസജ്ജരാകാൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഷീ ജിങ്പിങ്
November 4, 2017
1 minute Read

യുദ്ധസജ്ജരാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ആഹ്വാനം ചെയ്തു. പാർട്ടിയും ജനങ്ങളും അർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സൈന്യം മുന്നോട്ടുവരണമെന്ന് ചൈനീസ് കേന്ദ്ര മിലിറ്ററി കമ്മീഷൻ സംയുക്ത കമാൻഡ് സന്ദർശനത്തിനിടെ ഷീ ജിങ്പിങ് സൈനികരോട് പറഞ്ഞു.
യുദ്ധങ്ങൾ നയിച്ച് ജയം നേടാൻ സൈന്യം പ്രാപ്തരായിരിക്കണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാ!ർട്ടി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര മിലിറ്ററി കമ്മീഷൻ ചെയമാനുമായ ഷീ ജിങ്പിങ് പറഞ്ഞു.
xi jin ping, Chinese president
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement