ചികിത്സിക്കാൻ പണമില്ലാത്തതിന്റെ പേരിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

ചികിത്സിക്കാൻ പണമില്ലാത്ത മനോവിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. അടപാ ഗൗരിയും ഭർത്താവ് രഗുനന്ദനുമാണ് ആത്മഹത്യ ചെയ്തത്.
40 കാരിയായ അടപാ ഗൗരി ദീർഘനാളായി ക്യാൻസർ ബാധിതയായിരുന്നു. ചികിത്സയിലായിരുന്ന ഗൗരിയ്ക്ക് വേണ്ടി കുടുംബം ധാരാളം പണം ചിലവഴിച്ചിരുന്നു. എന്നാൽ തുടർ ചികിത്സയ്ക്ക് പണം ലഭ്യമാകാത്തതിനെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത്.
ഹൈദരാബാദിലെ നിസാംപെറ്റിലെ വീട്ടിലാണ് ഇവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭർത്താവ് രഗുന്ദൻ ബുധനാഴ്ച മരിച്ചു. വെള്ളിയാഴ്ചയോടെ ഗൗരിയും മരിച്ചു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബത്തിന് വിട്ട് കൊടുത്തു.
couple committed suicide for not having enopugh money for treatment
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News