സ്മ്യൂൾ ഗായകർക്കായി സംഗമവേദി ഒരുക്കി സ്ട്രിങ്‌സ്

കേരളത്തിലെ സ്മ്യൂൾ ഗായകരെ ഒരുകുടക്കീഴിൽ അണിനിരത്തി സ്ട്രിങ്‌സ് കൂട്ടായ്മ ഒരുക്കുന്ന ‘സ്മ്യൂൾ സംഗമം’ നവംബർ 12 ന് നടക്കും. കൊച്ചി ഉദ്യാൻ കൺവേൻഷൻ സെന്ററിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മെല്ലെ എന്ന ചിത്രത്തിലെ സംഗീത സംവിധായകൻ ഡൊണാൾഡാണ്.
ഉള്ളിലുള്ള ഗായകനെ അല്ലെങ്കിൽ ഗായികയെ സ്വയം തിരിച്ചറിയാൻ സഹായിക്കുകയും, പാടാൻ കഴിവുണ്ടന്ന ആത്മവിശ്വാസം പകർന്ന് തരികയും ചെയ്ത ആപ്ലിക്കേഷനാണ് സ്മ്യൂൾ. പാട്ടുകൾ പാടാൻ ഇഷ്ടമുള്ളവർ ഒരു തവണയങ്കിലും സ്മ്യൂളിൽ പാടി പരീക്ഷിച്ചിരിക്കും. ഇന്ന് സ്മ്യൂൾ ഗായകർ എന്ന ടാഗിൽ പ്രശസ്തരായവർ നിരവധിയാണ്. പലരെയും പിന്നണി ഗാനരംഗത്തേക്ക് എത്താൻ സഹായിച്ചതും ഈ ആപ്പ് തന്നെയാണ്.
ഇങ്ങനെ പാടി തെളിഞ്ഞ സ്മ്യൂൾ ഗായകരെ ഒന്നിപ്പിച്ചുകൊണ്ട് ‘സ്മ്യൂൾ സംഗമം’ എന്ന പിരപാടി ഒരുക്കിയിരിക്കുകയാണ് സ്ട്രിങ്‌സ് എന്ന കൂട്ടായ്മ. സ്മ്യൂളിലെ മലയാളി ഗായകരെയെല്ലാം ചേർത്ത് സ്ട്രിങ്‌സ് എന്ന ഗ്രൂപ്പിന് രൂപം കൊടുത്തിരിക്കുന്നത് ഷഹിൻ, ഹരി, ഷിജിൻ എന്നിവരാണ്.
കേരളത്തിൽ നിന്നു തന്നെ ലക്ഷക്കണക്കിനാളുകളാണ് സ്മ്യൂളിൽ പാടുന്നത്. അതുകൊണ്ട് തന്നെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരിപാടി നടത്തുക അസാധ്യമായതുകൊണ്ട് സ്മ്യൂൾ ഗായകർക്കായി നടത്തിയ ഓഡിഷനിലൂടെയാണ് പിരപാടിയിൽ പാടാനുള്ള മുപ്പതോളം ഗായകരെ തെരഞ്ഞെടുത്തത്. ഇതിന് പുറമെ, സ്മ്യൂളിലൂടെ പാടി പ്രശസ്ഥരായ നിരവധി ഗായകരെയും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർ മാത്രമല്ല, സ്മ്യൂളിലെ കുട്ടി പാട്ടുകാരും വേദിയിൽ എത്തുന്നുണ്ട്.
മുമ്പ് ചെന്നൈയിൽ സംഘടിപ്പിച്ച സ്മ്യൂളിലെ തമിഴ് ഗായകരുടെ ഇത്തരത്തിലൊരു ഗാനമേള ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിൽ ഇതാദ്യമായാണ് സ്മ്യൂൾ ഗായകർക്കായൊരു സംഘമവേദി ഒരുങ്ങുന്നത്.
smule sangamam on nov 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here