ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ വിപണികള്‍

പോയ വാരം ചരിത്ര നേട്ടത്തിലായിരുന്നു ഇന്ത്യന്‍ വിപണികള്‍. ബാങ്കിംഗ് മേഖലയിലെ കമ്പനികള്‍ പുറത്തുവിട്ട മികച്ച പാദഫലങ്ങളാണ് വിപണിയെ എക്കാലത്തേയും ഉയരത്തിലെത്തിച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് ഏറ്റവും ഉയര്‍ന്ന രണ്ടാം പാദഫലങ്ങള്‍ പോയവാരം പുറത്ത് വിട്ടത്. രാജ്യാന്തര വിപണികളുടെ മികവും ഇന്ത്യന്‍ വിപണിയ്ക്ക് തുണയായി. സെന്‍സെക്സ് 112 പോയന്റ് ഉയര്‍ന്ന് 33,686 ലും നിഫ്റ്റി 29പോയന്റ് ഉയര്‍ന്ന് 10,453ലുമായിരുന്നു അവസാന ദിവസം ക്ലോസ് ചെയ്തത്.
നിഫ്റ്റി വരുന്ന ആഴ്ചകളില്‍ തന്നെ 10,600 കടക്കുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. എല്ലാ മേഖലകളും മുന്നേറ്റങ്ങളിലാണെങ്കിലും നിക്ഷേപകര്‍ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്നാണ് റെലിഗെര്‍ സെക്യൂരിറ്റീസി പ്രസിഡന്റെ ജയന്ത് മാംഗ്ലിക്ക് വ്യക്തമാക്കുന്നത്. വരുന്ന വാരവും പാദഫലങ്ങള്‍ തന്നെയാവും വിപണികളെ സ്വാധീനിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അരബിന്ദോ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ജ്യോതി ലബോറിട്ടറീസ്, നാരായണ ഹൃദയാലയ, എന്നീ കമ്പനികളുടെ പാദഫലങ്ങളാണ് വരുന്ന വാരം നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. പ്രാഥമിക വിപണിയില്‍ നവംബര്‍ ഏഴിന് എച്ച്ഡിഎഫ്സി സ്റ്റാന്റേര്‍ഡ്സ് ലൈഫ് ഐപിഒ വില്‍പ്പനയുമായി എത്തുമെന്ന പ്രത്യേകത കൂടിയുണ്ട്.
ഇന്ത്യന്‍ വിപണിയിലെ ആദ്യ അസറ്റ് മാനേജ്മെന്റ് സാന്നിധ്യമാകാന്‍ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് ഐപിഔ തിങ്കളാഴ്ച എത്തും. പല കോപറേറ്റുകളും തങ്ങളുടെ ഡിവിഡന്റുകളും, റെക്കോര്‍ഡ് റേറ്റുകളും പ്രഖ്യാപിക്കുമെന്ന് പ്രത്യേകതയും ഉണ്ട്. ജില്ലറ്റ് ഇന്ത്യ, ഡാബര്‍, മാസ് ടെക്, സംഫണി, ഇന്റസ്ട്രീസ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് എന്നീ കമ്പനികളാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നത്. രാജ്യാന്തര തലത്തില്‍ ഉത്തരകൊറിയന്‍ വാര്‍ത്തകളായിരിക്കും വിപണികളെ അടുത്തയാഴ്ച സ്വാധീനിക്കുക. ട്രംപിന്റെ വിദേശയാത്രകളും , പ്രഖ്യാപനങ്ങളും അടുത്ത വാരത്തില്‍ വിപണി ശ്രദ്ധിക്കുന്ന ഘടകങ്ങളാണ്.
market study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here