Advertisement

അദാനിക്ക് പിന്നാലെ മറ്റൊരു വ്യവസായിയും കൂപ്പുകുത്തുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

March 3, 2023
Google News 2 minutes Read
Another Indian business tycoon shares tumble

അദാനിക്ക് പിന്നാലെ പ്രശസ്ത വ്യവസായിയായ അനിൽ അഗർവാളിന്റെ വേദാന്ത ലിമിറ്റഡ് കമ്പനിയുടെ ഓഹരികളും ഇടിയുന്നു. വേദാന്തയുടെ ഓഹരി വിലയിൽ 8.84% ന്റെ ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ( Another Indian business tycoon shares tumble )

നേരത്തെ, കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് സർക്കാരിൽ നിന്ന് ഏറ്റെടുക്കാൻ വേദാന്ത പദ്ധതിയിട്ടിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ വൈകുന്നത് വേദാന്തയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഒപ്പം അനിൽ അഗർവാളിന്റെ ലണ്ടൺ ലിസ്റ്റഡ് കമ്പനിയായിരുന്ന വേദാന്ത റിസോഴ്‌സസും മുംബൈ ലിസ്റ്റഡ് കമ്പനിയായ വേദാന്ത ലിമിറ്റഡും തമ്മിലുള്ള ലയനവും അനിശ്ചിതാവസ്ഥയിലായത് കമ്പനിയെ സമ്മർദത്തിലാക്കി. ഒആഗോള വിപണിയിൽ വേദാന്തയുടെ ബോണ്ട് വരുമാനം ഇടിഞ്ഞതോടെ കമ്പനി തിരിച്ചടവുകളുടെ കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read Also: അദാനി ഷെയറുകളിൽ കൃത്രിമത്വം നടത്തിയോ എന്ന് സെബി പരിശോധിക്കണം; സുപ്രിം കോടതി

അതേസമയം, വേദാന്തയുടെ ആകെ കടം 10 ബില്യൺ ഡോളറിൽ നിന്ന് 8 ബില്യൺ ഡോളറിലേക്ക് താഴ്ത്താൻ അനിൽ അഗർവാളിന് സാധിച്ചിട്ടുണ്ട്.

Story Highlights: Another Indian business tycoon shares tumble

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here