‘തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബിജെപിക്ക് ചെയ്യുന്നത് ‘; വിവാദ പരാമർശവുമായി അധീർ രഞ്ജൻ ചൗധരി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തിൽ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചായിരുന്നു പ്രസംഗം.
അധിർ രഞ്ജൻ ചൗധരിയുടെ പ്രസംഗ വീഡിയോ തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലുമായി. അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ”ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കൾ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്”-ഇതായിരുന്നു അധീറിന്റെ പ്രസ്താവന.
25 വർഷമായി ബഹ്റാംപുരിൽ നിന്നുള്ള എം.പിയാണ് അധീർ രഞ്ജൻ ചൗധരി. ഇത്തവണയും അധീർ തന്നെയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. അധിറിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.
Story Highlights : Adhir Ranjan says ‘better to vote for BJP than Trinamool’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here