സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍

അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍. രാജകുമാരന്മാരോടൊപ്പം മന്ത്രിമാരും അഴിമതിയാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. മന്ത്രി സഭയില്‍ വന്‍ അഴിച്ച് പണിയ്ക്കുള്ള സാധ്യതയാണ് രാജകുമാരന്മാരുടെ അറസ്റ്റോടെ സൗദിയില്‍ നില നില്‍ക്കുന്നത്. മൂന്ന് മന്ത്രിമാരെ തത്സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്. കുറ്റം ചെയ്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും, അവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും കമ്മറ്റിയ്ക്ക് അധികാരമുണ്ട്.
അദെല്‍ ബിന്‍ മുഹമ്മദ് ഫാക്വിഹ്, മിതെബ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്, അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ സുല്‍ത്താന്‍ എന്നിവരാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top