ഇരുമ്പനം; പമ്പുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ളാന്റിലെ ഒരു വിഭാഗം ടാങ്കർ ലോറി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്കില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ഒരാഴ്ച പിന്നിട്ടിടും സമരത്തില്‍ പരിഹാരമായിട്ടില്ല. ഇന്ധന നീക്കത്തിൽ ഐഒസി അധികൃതരുടെ വിവേചനം മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഒരുവിഭാഗം സമരം ആരംഭിച്ചത്. പല പമ്പുകളും ഇന്ധനം ഇല്ലാതെ വന്നതോടെയാണ് പമ്പുകള്‍ പൂട്ടിയത്. പൊലീസ് സംരക്ഷണയിൽ പമ്പുകളിൽ ഇന്ധനമെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തെക്കൻജില്ലകളിലെ പെട്രോൾ പമ്പുകളെയാണ് സമരം പ്രതിസന്ധിയിലാക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News