സൗദി രാജകുമാരൻ കൊല്ലപ്പെട്ടു

സൗദി രാജകുമാരൻ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.  അസീര്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറായ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ രാജകുമാരനാണ് മരിച്ചത്. യെമൻ അതിർത്തിയിലാണ് അപകടം ഉണ്ടായത്. ഹൂതി വിമതരുമായി സംഘർഷം നടക്കുന്ന സൗദി യെമൻ അതിർത്തിയാണിത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം സംഘര്‍ഷ പ്രദേശത്ത് നിരീക്ഷണം നടത്തുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതി വിമതരുമായുള്ള സംഘര്‍ഷം പ്രദേശത്ത് രൂക്ഷമായി നിലനില്‍ക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top