കേന്ദ്ര മന്ത്രി ജയന്ത് സിൻഹ അടക്കം നിരവധി കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത്

കേന്ദ്ര മന്ത്രി ജയന്ത് സിൻഹ അടക്കമുള്ള 714 ഇന്ത്യൻ കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും, 96മാധ്യമ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ റിപ്പോർട്ടുകളാണ് പുറത്ത് വന്നത്.
180രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലെ റിപ്പോർട്ടിൽ ഉള്ളത്. പനാമ വിവരങ്ങൾ പുറത്ത് വിട്ടവർ തന്നെയാണ് പാരഡൈസ് പേപ്പേഴ്സിന്റേയും പുറകിൽ ഉള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പുറത്ത് വിട്ടത്.
പട്ടികയില്‍ ലോകത്തെ നിരവധി പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കൾ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണക്കാരാണ്.
സണ്‍ ടിവി, എസ്സാര്‍- ലൂപ്, എസ്എന്‍സി ലാവ്‌ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ കുടുംബം, ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വിൽബർ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരെ കുറിച്ചും റിപ്പോർട്ടിലുണ്ട്.
paradise papers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here