തീവണ്ടിയുമായി ടൊവിനോ എത്തുന്നു

tovino-thomas tovino new film theevandi

തീവണ്ടി എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രവുമായി ടൊവിനോ എത്തുന്നു. നവാഗത സംവിധായകനായ ഫെല്ലിനി ടി.പി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമായ തീവണ്ടിയിൽ തൊഴിൽരഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെ വികസിക്കുന്ന കഥ നർമ പ്രധാനമായാണ് ഒരുക്കുന്നത്.

പയ്യോളിയിലാണ് തീവണ്ടിയുടെ പ്രധാന ലൊക്കേഷൻ. നവംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചാന്ദിനി ശ്രീധരനാണ് ടോവിനോയുടെ നായികയായി എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. ഗൗതം ശങ്കറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

 

tovino new film theevandi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top