കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നുണ്ടായേക്കും

kamal hassan madras high court against kamal hassan

ഇന്ന് കമല്‍ഹാസന്റെ അറുപത്തി മൂന്നാം പിറന്നാൾ.  ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂച.   ജനങ്ങൾക്ക് പരാതികൾ നൽകാനും സംവദിയ്ക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷൻ കമൽ ഇന്ന് പുറത്തിറക്കുന്നുണ്ട്.  പുതിയ പാർട്ടിയുമായി ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ ദിവസം നടന്‍ പ്രഖ്യാപിച്ചിരുന്നു. കമലിനെ വെടിവച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്യണമെന്ന ഹിന്ദു മഹാസഭാ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമയുടെ ആഹ്വാനം വിവാദമായിരുന്നു. പിണറായി വിയജന്‍ അടക്കമുള്ളവര്‍ കമല്‍ഹാസന് പിന്തുണയുമായി എത്തിയിരുന്നു. ജയിലുകളിൽ സ്ഥലമില്ലാത്തതുകൊണ്ടാകും കൊലപ്പെടുത്താനുള്ള ആഹ്വാനമെന്നായിരുന്നു കമലിന്റെ പ്രതികരണം.

ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് താരം നേരത്തേ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top