Advertisement

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കമൽ ഹാസനെതിരെ ക്രിമിനൽ കേസ്

May 14, 2019
Google News 1 minute Read
KamalHassan

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെതിരെ ക്രിമിനൽ കേസ്. ഹന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷ്ണു ഗുപ്ത എന്ന ആളാണ് പരാതിക്കാരൻ. ഈ മാസം പതിനാറിന് പട്യാല കോടതി കേസ് പരിഗണിക്കും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്‌സെയാണെന്ന പരാമർശവുമായി ബന്ധപ്പട്ടാണ് കമൽ ഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അരവാകുറിച്ചിയിലെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നതെന്നും ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും കമൽ പറഞ്ഞിരുന്നു. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദിയെന്നത് ഒരു ഹിന്ദുവാണ് നാഥുറാം ഗോഡ്‌സെ. 1948ൽ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നതെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

2017 നവംബറിലും ‘ഹിന്ദു വിഘടനവാദം’ എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here