ലോക്‌സഭയിലെത്താന്‍ ഉലകനായകന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കും

KamalHassan

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ എന്തായാലും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന് ഉടന്‍ കമ്മറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: 40 ഉത്പന്നങ്ങളുടെ ജിഎസ്ടി നികുതി കുറച്ചു

തമിഴ്നാടിന്‍റെ വികസനത്തിനാണ് മുന്‍തൂക്കം നല്‍കുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏതെങ്കിലും സഖ്യത്തിന്‍റെ ഭാഗമാവുകയാണോ അതോ സഖ്യത്തിന് നേതൃത്വം നല്‍കുകയാണോ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാറായിട്ടില്ല എന്നായിരുന്നു മറുപടി.

Read More: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേരില്‍ ടിവി ചാനല്‍

തമിഴ്നാട് നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ 20 സീറ്റുകളിലും തന്‍റെ പാര്‍ട്ടി മത്സരിക്കുമെന്ന്കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയായിരുന്നു കമല്‍ ഹാസന്‍റെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top