തിരുവനന്തപുരത്ത് മഴ തുടങ്ങി; ആശങ്കയില്‍ ആരാധകര്‍

karyavattom

ക്രിക്കറ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി തിരുവനന്തപുരത്ത് മഴ. ഇന്ന് രാത്രി ഏഴ് മണിയ്ക്കാണ് കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരം നടക്കുന്നത്. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി20 പരമ്പരയിലെ ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മത്സരമാണിത്. ആദ്യകളിയിൽ ഇന്ത്യയും രണ്ടാം കളിയിൽ ന്യൂസീലൻഡുമായിരുന്നു വിജയികള്‍. അത് കൊണ്ട് തന്നെ തീപാറുന്ന പോരാട്ടം കാണാന്‍ രാവിലെ മുതല്‍ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് മേള്‍ ആശങ്ക പടര്‍ത്തിക്കൊണ്ടാണ് മഴ എത്തിയത്. എന്നാല്‍ മഴ പെയ്താലും അരമണിക്കൂറിനകം പിച്ച് കളിക്കായി സജ്ജമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

T20

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top