ഉദയഭാനുവിനെ മുതലമടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ. സി പി ഉദയഭാനുവിനെ പാലക്കാട് മുതലമടയിലെത്തിച്ച് പൊലീസ് തെളിവെടുത്തു.
മുതലമടയിൽ 15 ഏക്കർ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടിലെ തർക്കമാണ് രാജീവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഈ സ്ഥലത്തിന് വേണ്ടി 50 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. ഇടനിലക്കാരനായ രാജീവ് മുഖാന്തിരമാണ് ഉദയഭാനു നൽകിയത്. പിന്നീട് സ്ഥലമിടപാട് മുടങ്ങിയെങ്കിലും പണം തിരിച്ചുനൽകിയിരുന്നില്ല, ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here