വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കണം : കോടതി

VIJAY MALYA delhi court asks to declare vijay malya as culprit

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികൾ എൻഫോഴ്‌സ്മന്റെ് ഡയറക്‌ട്രേറ്റ് സ്വീകരിക്കണമെന്നും ഡൽഹി കോടതി ആവശ്യപ്പെട്ടു.

ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദീപക് ഷെഹ്‌റാവത്താണ് ഇതു സംബന്ധിച്ച നടപടികൾ കൈകൊള്ളണമെന്ന് നിർദേശം നൽകിയത്. അവസാന അവസരമെന്ന നിലയിൽ ഡിസംബർ 18 ന് മുമ്പ് വിജയ്മല്യയെ കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top