രൂക്ഷമായ അന്തരീക്ഷ മലിനീകരണം: ദൽഹിയിൽ ട്രെയിൻ, വ്യോമ ഗതാഗതം തടസപ്പെട്ടു

primary school gets holiday in delhi delhi train airplane travel hindered

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ട്രെയിൻ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ വൈകിയോടുകയാണ്. പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ ദൽഹിയിലെ വായുവിന്റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു.

വായുമലിനീകരണം വൻതോതിൽ ഉയർന്നതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐഎംഎ) ദൽഹിയിൽ ആരോഗ്യ അടിന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

 

delhi train airplane travel hindered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top