കഥക് നർത്തകി സിതാര ദേവിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ

കഥക് നർത്തകി സിത്താര ദേവിയുടെ 87 ആം പിറന്നാളിന് ഡൂഡിലുമായി ഗൂഗിൾ. തബലയും വീണയും ഉപയോഗിച്ച് ഗൂഗിൾ എന്നെഴുതിയ പശ്ചാത്തലത്തിൽ അവർ നൃത്തം ചെയ്യുന്ന ചിത്രമാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്.
1920 നവംബർ 8ന് കൊൽക്കത്തയിലാണ് സീത്താര ദേവിയുടെ ജനനം. 10 വയസ്സായപ്പോൾ ദേവി നൃത്ത രംഗത്ത് സജീവമായി. പിന്നീട് കഥകിൽ സീത്താര ദേവി തന്റേതായ പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. രവീന്ദ്രനാഥ് ടാഗോറിന് സീത്താര ദേവിയുടെ പ്രകടനങ്ങൾ വളരെ അധികം ഇഷ്ടമായിരുന്നു. ഒരിക്കൽ അദ്ദേഹം ദേവിക്ക് 50 രൂപയും ഒരു ദുപ്പട്ടയും നൽകി. പിന്നീട് ടാഗോർ ദേവിയെ വിശേഷിപ്പിച്ചത് നൃത്താ സംഗ്രണി എന്നാണ്.
1969 ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം, 1973 ൽ പത്മശ്രീ, 1995 ൽ കാളിദാസ് സമൻ, 2011 ലെ ഇന്ത്യാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, ആറ് ദശാബ്ദങ്ങളായി ക്ലാസിക്കൽ നൃത്തത്തിന് നൽകിയ സംഭാവന എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
2014 നവംബർ 25 ന് 94ാം വയസ്സിൽ സീത്താര ദേവി ഈ ലോകത്തോട് വിട പറഞ്ഞു.
google honors sithara devi through doodle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here