താരങ്ങള്‍ മടങ്ങി
November 8, 2017
1 minute Read

ഇന്ത്യ- ന്യൂസിലാന്റ് ടി20മത്സരത്തിന് ശേഷം താരങ്ങള്‍ മടങ്ങി. ഇന്നലെ രാത്രിയോടെ ലീലാ ഹോട്ടലിലെ വിജയാഘോഷത്തിന് ശേഷമാണ് മടക്കം
മഴ ഭീഷണി ഉയര്‍ത്തിയ കാര്യവട്ടത്തെ ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ആറ് റണ്‍സിനാണ് ന്യൂസിലാന്റിനെ കീഴടക്കിയത്. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തപ്പോൾ, ന്യൂസിലാന്റിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ന്യൂസിലാന്റിനെതിരെ ടി20യില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്. മഴ കാരണം എട്ട് ഓവറാക്കി കളി വെട്ടിച്ചുരുക്കിയിരുന്നു.
t20
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement