നോട്ട് നിരോധനം; യാതൊന്നുമുണ്ടായില്ലെന്ന് റിസര്‍വ് ബാങ്ക് കണക്കുകള്‍

കള്ളപ്പണത്തിനെതിരെ പോരാടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇരുട്ടടിയായി പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തില്‍ പ്രകടമായ ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ കള്ളപ്പണവും കള്ളനോട്ടുമായി മൂന്നുലക്ഷംകോടി രൂപമുതല്‍ അഞ്ചുലക്ഷം കോടി വരെയുണ്ടെന്നും ഈ തുക ബാങ്കിലെത്തില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇക്കാര്യം തന്നെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി അസാധു നോട്ടുകളില്‍ 98ശതമാനവും തിരിച്ചെത്തി. 15.28 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐ.യുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. ഒപ്പം അസാധുനോട്ടിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായില്ലെന്നും ആര്‍ബിഐ പറയുന്നത്. അത് കൂടി പൂര്‍ത്തിയായാല്‍ അസാധു നോട്ടുകള്‍ പൂര്‍ണ്ണമായി തിരിച്ചെത്തിയിട്ടുണ്ടാകും എന്നാണ് കണക്ക്കൂട്ടല്‍.
ഇനി കള്ളനോട്ട് പിടിച്ചെടുത്ത കണക്കെടുത്താല്‍, നോട്ട് നിരോധനത്തിന് മുമ്പായി പിടിച്ചെടുത്ത കള്ളനോട്ടുകളുടെ 20.4ശതമാനം വര്‍ദ്ധനവേ അവിടെയും ഉള്ളൂ. അപ്പോള്‍ അവിടെയും നോട്ട് നിരോധനത്തിന് സര്‍ക്കാര്‍ ‘ഗണിച്ചെടുത്ത’ ഗുണം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എവിടെയാണ് സര്‍ക്കാര്‍ നോട്ടു നിരോധനത്തില്‍ ജയിച്ചതെന്നാണ് ചോദ്യം! ഇന്ത്യയിലെ ജനങ്ങള്‍ ഈ ഒരുകൊല്ലം കൊണ്ട് ഒന്നും നേടിയില്ലെന്ന് പറയുമ്പോഴും മോഡി ഇന്ന് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്, കള്ളപ്പണത്തിന് എതിരായ പോരാട്ടത്തില്‍ നമ്മള്‍ ജയിച്ചെന്നാണ്- എന്ത് വിരോധാഭാസം?
നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്നീട് ഏറ്റവും ഉയര്‍ന്ന് കേട്ട വാക്കാണ്, ഡിജിറ്റല്‍ ഇന്ത്യ എന്നത്. ഇന്ത്യ മുഴുവന്‍ ഡിജിറ്റല്‍ പണമിടിലേക്ക് പൂര്‍ണ്ണമായി തിരിയും എന്നായിരുന്നു പ്രഖ്യാപനവും, പ്രചാരണവും. എന്നാല്‍ എന്ന ലക്ഷ്യവും പണലഭ്യത കുറഞ്ഞപ്പോള്‍ അസ്ഥാനത്ത് തന്നെയായി. 2016 നവംബറിനും 2017 ഓഗസ്റ്റിനുമിടയില്‍ ഡിജിറ്റല്‍ പണമിടപാടുമൂല്യത്തില്‍ 18.8 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
currency ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here