സമുദ്രാതിർത്തി ലംഘിച്ച പാക് ബോട്ടുകളെ പിടിച്ചെടുത്തു

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് അഞ്ച് പാക്കിസ്ഥാൻ ബോട്ടുകളെ അതിർത്തി രക്ഷാ സേന പിടിച്ചെടുത്തു. ഗുജറാത്തിലെ ഭുജ് തീരത്താണ് സംഭവം.
ബോട്ടിലുണ്ടായിരുന്ന മൂന്നു പേരെയും ബിഎസ്എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഗുജറാത്തിൽ മുംബൈ ഭീകരാക്രമണ മോഡലിൽ ആക്രമണം നടത്താൻ പാക്കിസ്ഥാൻ ലക്ഷമിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.
pak boats crossed boundary seized
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News