കോടനാട് എസ്‌റ്റേറ്റിലുൾപ്പെടെ ഇന്ന് ആധായ നികുതി റെയ്ഡ്

ശശികല കുടുംബത്തിനെതിരായി ആദായനികുതിവകുപ്പ് നടത്തുന്ന രാജ്യവ്യാപകറെയ്ഡുകൾ കൊടനാട് എസ്റ്റേറ്റിലുൾപ്പടെ ഇന്നും തുടർന്നേയ്ക്കും. പലയിടങ്ങളിലും ഇന്നലെ അർദ്ധരാത്രി വരെ ആദായനികുതി വകുപ്പുദ്യോഗസ്ഥർ റെയ്ഡുകൾ തുടർന്നു. അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായാണ് സൂചന ഇന്നും റെയിഡ് തുടർന്നേക്കുമെന്നാണ് വിവരം.
ശ്രീനി വെഡ്‌സ് മഹി ഈ സ്റ്റിക്കർ പതിച്ച ഇരുന്നൂറോളം വാഹനങ്ങളാണ് ഇന്നലെ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേയ്‌ക്കെത്തിയത്. ഇരുന്നൂറോളം ഫാസ്റ്റ് ട്രാക്ക് ടാക്‌സികൾ ഒന്നിച്ച് അതിർത്തി കടക്കുമ്പോൾ ആർക്കും സംശയം തോന്നാതിരിയ്ക്കാൻ വിവാഹ സ്റ്റിക്കർ പതിച്ചായിരുന്നു ആദായനികുതി വകുപ്പുദ്യോഗസ്ഥർ സഞ്ചരിച്ചത്.
ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ 1800 ഉദ്യോഗസ്ഥർ, 187 ഇടങ്ങളിൽ ഒരേ സമയം റെയ്ഡ് നടത്തിയപ്പോൾ അറുപതോളം ഷെൽ കമ്പനികൾ കണ്ടെത്തിയതായാണ് സൂചന.
raid in kodanadu estate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here