തോമസ് ചാണ്ടി നിയമം ലംഘിച്ചില്ലെന്ന് എൻസിപി

thomas chandi thomas chandy didnt break law says NCP

മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്ന് എൻസിപി. കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈയ്യൊഴിഞ്ഞ സാഹചര്യത്തിലാണ് പിന്തുണയുമായി എൻസിപി എത്തിയത്.

രാജിക്കുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് എൻസിപി നേതാവ് ടിപി പീതാംബരൻ പറഞ്ഞു. കയ്യേറ്റമുണ്ടെങ്കിൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണെന്നും അന്വേഷണം നടക്കുമ്പോൾ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും പീതാംബരൻ പറഞ്ഞു.

തോമസ് ചാണ്ടിയുടെ കാര്യത്തിൽ കോടതി ഉത്തരവ് വരട്ടെയെന്നാണ് എൻസിപി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

thomas chandy didnt break law says NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top