Advertisement

തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയിയൽ

November 12, 2017
Google News 1 minute Read
stray dog attacked child 11 hospitalized at pathanapuram due to stray dog attack women died in stray dog attack

പത്തനാപുരം കുണ്ടയം ഗാന്ധി ഭവന് സമീപത്ത് താമസിക്കുന്ന 11 പേർ നായ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി. അബ്ദുൾ അസീസ് (63), ഷിബു (36), മധു (54) ശ്യാംസാം (23) മുഹമ്മദ് (22), സരേഷ് ബാബു (40), ശക്തി (37) വാസുദേവൻനായർ (75), ഡോളി തോമസ് (48) വസുമതിയമ്മ (60) അരുൺ തോമസ് (27) എന്നിവരാണ് സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്.

അക്രമാസക്തമായ നായ ആളുകളേയും മറ്റ് നായകളേയും കടിക്കുകയായിരുന്നു. നായയെ നാട്ടുകാർ തല്ലിക്കൊന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. മറ്റ് നായകളെ കടിച്ചതിനാൽ സമീപ വാസികൾ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.

11 hospitalized at pathanapuram due to stray dog attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here