രണ്ടാം വിവാഹവും പരാജയം; സിനിമയില്‍ ചുവടുറപ്പിക്കാന്‍ മീരാ വാസുദേവ്

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നാടന്‍ മുഖമാണ് നടി മീരാ വാസുദേവിന്റേത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിലൂടെ സിനിമയില്‍ ചുവടുറപ്പിക്കാന്‍ തുടങ്ങുകയാണ് നടി. ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ച് വരവ്. 2005ലാണ് മീര തന്മാത്രയില്‍ അഭിനയിക്കുന്നത്.
2010ലാണ് മീര ആദ്യ ഭര്‍ത്താവ് വിശാല്‍ അഗര്‍വാളുമായി വേര്‍പിരിഞ്ഞിരുന്നു. 2005ലാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ 2012ല്‍ മീര നടനും മോഡലുമായ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. 2016ല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞു.
ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ മീരയ്ക്കൊപ്പം ഗൗരവ് മേനോനും, അഞ്ജലി നായരും, ഹരിശ്രീ അശോകനും, ജോയ് മാത്യുവുമാണ് അഭിനയിക്കുന്നത്. ടോണി ചിറ്റേട്ടുകുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here