പ്രവേശന പരീക്ഷാ നടത്തിപ്പിന് പ്രത്യേക ഏജൻസി രൂപീകരിക്കുന്നു

വിവിധ ഏജൻസികൾ നടത്തുന്ന പ്രവേശന പരീക്ഷകളുടെ വൈവിധ്യത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഇനി മോചനം. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകൾ നടത്താൻ പ്രത്യേക ഏജൻസി രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ഇതോടെ, സിബിഎസ്ഇ, എഐസിടിഇ പോലുള്ളവയുടെ ജോലിഭാരം കുറയും. 40 ലക്ഷം വിദ്യാർത്ഥികൾക്ക് ഗുണകരവും.
പുതിയ ഏജൻസി നിലവിൽ വന്നാൽ ബോർഡ് പരീക്ഷകൾ മാത്രമാകും സിബിഎസ്ഇയുടെ ചുമതലയിലുണ്ടാകുക. ജോയിന്റ് എൻജിനീയറിങ് എൻട്രൻസ് ,നീറ്റ്, യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷ, ദേശീയ അധ്യാപക യോഗ്യതാ പരീക്ഷ, നവോദയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ എന്നിവയാണ് ആദ്യ ഘട്ടത്തിൽ പുതിയ ഏജൻസിയുടെ കീഴിലാകുക. തുടർന്ന് മറ്റ് പ്രവേശന പരീക്ഷകളും ഇവർ ഏറ്റെടുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here